ജുബൈൽ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ശൃംഖല വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ജുബൈലിലെ സദാറ കമ്പനി മുതൽ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്‌സ്യൽ പോർട്ട് എന്നിവിടങ്ങൾ വരെ വ്യാപിച്ച് കിടക്കുന്നതാവും ഈ ശൃംഖല.
റിയാദ്: സൗദി അറേബ്യയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ജുബൈൽ വ്യവസായ നഗരം വഴി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ഉദ്ഘാടനം ചെയ്തു. ഇരു പാതകളെയും തമ്മിൽ ബന്ധപ്പിക്കാൻ ആകെ 124 കിലോമീറ്റർ നീളത്തിൽ ഒരു റെയിൽവേ ശൃംഖല ജുബൈൽ വ്യവസായ നഗരത്തിനുള്ളിലൂടെ സ്ഥാപിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
ജുബൈൽ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ശൃംഖല വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ജുബൈലിലെ സദാറ കമ്പനി മുതൽ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്‌സ്യൽ പോർട്ട് എന്നിവിടങ്ങൾ വരെ വ്യാപിച്ച് കിടക്കുന്നതാവും ഈ ശൃംഖല. കിങ് ഫഹദ് തുറമുഖത്ത് നിന്ന് പ്രതിവർഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാർഥങ്ങൾ ഈ പാത വഴി കയറ്റി അയക്കാനാവും. പാതകളിൽ അടുത്ത വർഷം തുടക്കത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങും.
Read also: സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ
സൗദി അറേബ്യയില്‍ ഒരു തൊഴില്‍ മേഖലയില്‍ കൂടി കഴിഞ്ഞ ദിവസം സ്വദേശിവത്കരണം പ്രഖ്യാപിച്ചു. കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്. രാജ്യത്തെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രി അഹ്‍മദ് അൽറാജിഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൾട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
