
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ (Expats death) ദുരൂഹത. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (criminal investigation department) അന്വേഷണം തുടങ്ങി. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് (traces of beatings) കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം അല്‍ വഫ്റ ഏരിയയിലാണ് ഏഷ്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘം മരണ കാരണം ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി മൃതദേഹം ഫൊറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി. അതേസമയം കുവൈത്തിലെ സാദ് അല്‍ അബ്‍ദുല്ല ഏരിയയിലെ വീട്ടില്‍ മറ്റൊരു പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ അകത്തുനിന്ന് അടച്ചിരിക്കുന്നത് കണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയ ശേഷം പ്രോസിക്യൂഷന്റെ അനുമതിയോടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫൊറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam