Gulf News|സൈബര്‍ തട്ടിപ്പിലൂടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടി; പ്രവാസികളടക്കം നാലു പേര്‍ അറസ്റ്റില്‍

Published : Nov 22, 2021, 09:09 PM IST
Gulf News|സൈബര്‍ തട്ടിപ്പിലൂടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടി; പ്രവാസികളടക്കം നാലു പേര്‍ അറസ്റ്റില്‍

Synopsis

കറന്‍സികളും ഓഹരികളും ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനുള്ള വ്യാജ ലിങ്കുകളും ഇതോടൊപ്പം ഇരകളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് പ്രമുഖ ചാനലുകളുടെ ലോഗോകളും പ്രശസ്തരായ വ്യക്തികളുടെ ഫോട്ടോകളും അടങ്ങിയ പരസ്യങ്ങളും പ്രചരിപ്പിച്ച് ഇരകളുടെ വിവരങ്ങള്‍ കൈക്കലാക്കി ഇ-വക്കാലകള്‍ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് സംഘം ചെയ്തിരുന്നത്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) സൈബര്‍ തട്ടിപ്പിലൂടെ(Cyber fraud) ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. സൗദി യുവാവും മൂന്നു പാക്കിസ്ഥാനികളുമാണ് അറസ്റ്റിലായത്. സൗദി യുവാവിനെ റിയാദില്‍ നിന്നും പാക്കിസ്ഥാനികളെ ജിദ്ദയില്‍ നിന്നുമാണ് പിടികൂടിയത്.  

കറന്‍സികളും ഓഹരികളും ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനുള്ള വ്യാജ ലിങ്കുകളും ഇതോടൊപ്പം ഇരകളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് പ്രമുഖ ചാനലുകളുടെ ലോഗോകളും പ്രശസ്തരായ വ്യക്തികളുടെ ഫോട്ടോകളും അടങ്ങിയ പരസ്യങ്ങളും പ്രചരിപ്പിച്ച് ഇരകളുടെ വിവരങ്ങള്‍ കൈക്കലാക്കി ഇ-വക്കാലകള്‍ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ആളുകളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് സംഘം ചെയ്തിരുന്നത്. കൈക്കലാക്കുന്ന പണം വിദേശത്തെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു സംഘത്തിന്റെ പതിവ്.
തട്ടിപ്പുകള്‍ നടത്താന്‍ ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നത് പാക്കിസ്ഥാനികളായിരുന്നു. സമാന രീതിയില്‍ 70 ലക്ഷം റിയാല്‍ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന, പ്രാദേശിക ടെലികോം കമ്പനികളുടെ പേരിലുള്ള 1,159 സിം കാര്‍ഡുകളും 25 മൊബൈല്‍ ഫോണുകളും വിരലടയാള റീഡിംഗ് മെഷീനുകളും കംപ്യൂട്ടറുകളും പണവും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഡെലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനില്‍ (Communications and Information Technology Commission) രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള ഡെലിവറി ആപുകളുടെ (Delivery applications) ജീവനക്കാര്‍ ആരോഗ്യ പരിശോധനയ്‍ക്ക് വിധേയരായി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അനുവദിച്ചിരിക്കുന്ന സമയ പരിധിക്ക് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും ആരോഗ്യ പരിശോധനയില്‍ വിജയിക്കാത്തവരെയും രാജ്യത്ത് ഡെലിവറി ജീവനക്കാരായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ സെന്ററുകളില്‍ നിന്നാണ് പരിശോധന നടത്തേണ്ടത്. പരിശോധന പാസാവുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കണം. ഇതില്‍ വീഴ്‍ച വരുത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ രോഗാവസ്ഥകള്‍ നിര്‍ണയിക്കാനുള്ള പരിശോധനകളാണ് നടത്തുന്നത്. ഒപ്പം കാഴ്‍ചയും കേള്‍വിയും പരിശോധിക്കുകയും എക്സറേ, രക്ത പരിശോധന നടത്തുകയും ചെയ്യും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്