കുവൈത്തിലെ മുബാറക് ആശുപത്രിക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Published : Nov 21, 2026, 05:52 PM IST
Baby

Synopsis

കുവൈത്തിലെ മുബാറക് ആശുപത്രിക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ അമ്മ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. സൗദി യുവതിയാണ് കുഞ്ഞിന്റെ മാതാവ്. അവിഹിത ബന്ധത്തിലുണ്ടായ ഗർഭധാരണമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ-കബീർ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ, കുഞ്ഞിനെ കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ മാതാവ് ഉൾപ്പെടെ നാല് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സൗദി യുവതിയാണ് കുഞ്ഞിന്റെ മാതാവ്. അവിഹിത ബന്ധത്തിലുണ്ടായ ഗർഭധാരണമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആശുപത്രി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിക്കാൻ യുവതിയെ സഹായിച്ച മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രസവത്തിന് സഹായിച്ച കുവൈത്തി യുവതിയും രണ്ട് ഒമാനി പുരുഷന്മാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. ചോദ്യം ചെയ്യലിൽ നാല് പ്രതികളും കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യമനിലെ ഹൊദൈദ തുറമുഖത്തെ ഹൂതികളുടെ ആയുധക്കടത്ത് കേന്ദ്രങ്ങളും മിസൈൽ സംവിധാനങ്ങളും തകർത്ത് സൗദി സഖ്യസേന
സൗദിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം മിനിമം ടോപ്പ്-അപ്പ് നികുതി ഏർപ്പെടുത്താൻ തീരുമാനം; പുതിയ പരിഷ്കാരം ജനുവരി മുതൽ