
മസ്കറ്റ്: ഒമാനിൽ ഇന്ന് മുതല്‍ നാല് ദിവസം തുടർച്ചയായ അവധി. സ്വദേശികൾക്കും പ്രവാസികൾക്കും സന്തോഷമേകി തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ജനുവരി 15 വ്യാഴാഴ്ച മുതൽ ജനുവരി 18 ഞായറാഴ്ച വരെയാണ് പൊതു അവധി. വാരാന്ത്യ അവധി ദിനങ്ങൾക്കൊപ്പം മറ്റ് രണ്ട് ഔദ്യോഗിക അവധികൾ കൂടി ഒത്തുചേർന്നതോടെയാണ് താമസക്കാർക്ക് നീണ്ട അവധി ലഭിക്കുന്നത്.
ജനുവരി 15 (വ്യാഴം)- സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരം ഏറ്റെടുത്തതിന്റെ വാർഷികം.
ജനുവരി 16, 17 (വെള്ളി, ശനി): സാധാരണ വാരാന്ത്യ അവധി ദിനങ്ങൾ.
ജനുവരി 18 (ഞായർ): ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ചുള്ള അവധി.
തിങ്കളാഴ്ച (ജനുവരി 19) മുതൽ ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. തുടർച്ചയായ അവധി ദിനങ്ങൾ പരിഗണിച്ച് തങ്ങളുടെ യാത്രാ പദ്ധതികളും ജോലി സംബന്ധമായ കാര്യങ്ങളും മുൻകൂട്ടി ക്രമീകരിക്കാൻ ഒമാൻ ഭരണകൂടം പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും താമസക്കാർക്കും നിർദ്ദേശം നൽകി. ദീർഘമായ ഈ അവധി ആഘോഷമാക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam