
മസ്കത്ത്: ഒമാനിലെ കടലിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് ബീച്ചിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കടലിൽ കാണാതായിട്ട് നാല് ദിവസത്തോളമായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
രക്ഷാപ്രവർത്തകരും താമസക്കാരും പ്രാദേശിക അതോറിറ്റികളും കുട്ടിക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു. കടലുകളിലും വാദികളിലും നീന്തുമ്പോഴും മറ്റ് സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും മുതിർന്നവരും കുട്ടികളും ലൈഫ് ജാക്കറ്റുകൾ ഉൾപ്പടെയുള്ള ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ