യുഎഇയിൽ നാല് ദിവസം മഴയ്ക്ക് സാധ്യത; താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം

Published : Oct 30, 2026, 12:47 PM IST
rain alert

Synopsis

യുഎഇയുടെ കിഴക്കൻ, വടക്കൻ മേഖലകളിൽ ഇന്നു മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും അന്തരീക്ഷ ഈർപ്പം ഉയരുന്നതിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം തുടരുമെങ്കിലും ചൊവ്വാഴ്ചയോടെ അന്തരീക്ഷം സാധാരണ നിലയിലാകും.

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാം. ഉൾപ്രദേശങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് മേഘാവൃതമായ സമയങ്ങളിൽ കൂടുതൽ ശക്തമായേക്കാം. കാറ്റിന്റെ വേഗത തീരദേശങ്ങളിൽ 35 കി.മീ, ഉൾപ്രദേശങ്ങളിൽ 45 കി.മീ, പർവതപ്രദേശങ്ങളിൽ 55 കി.മീ വരെയും ഉയർന്നേക്കാം.

തീരദേശ മേഖലകളിലും ദ്വീപുകളിലും 33 ഡിഗ്രി സെൽഷ്യസ് മുതൽ - 37 ഡിഗ്രി സെൽഷ്യസ് വരെയും ഉൾപ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ - 38 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 26 ഡിഗ്രി സെൽഷ്യസ് മുതൽ - 32 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില.

ചില തീരദേശ- മേഖലകളിൽ ഈർപ്പം 90 ശതമാനം വരെ ഉയർന്നേക്കാം. രാത്രിയിലും ശനിയാഴ്ച രാവിലെയും പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷം ഈർപ്പമുള്ളതാകാനും മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. ശനിയാഴ്ച കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ ശക്തമാകാനും മഴ പെയ്യാനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്തിയേക്കാം.

ഞായറാഴ്ച കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ മഴ സാധ്യത നിലനിൽക്കും. രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി ഈർപ്പം വർധിക്കാനും മൂടൽമഞ്ഞിന് സാധ്യതയുമുണ്ട്. കാറ്റിന്റെ വേഗത 40 കി.മീ വരെ ആകാം. തിങ്കളാഴ്ചയും കാലാവസ്ഥാ വ്യതിയാനം തുടരും. വടക്കൻ, കിഴക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച കാലാവസ്ഥ സാധാരണ നിലയിലാകും. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മഴ പ്രവചിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായി മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മേൽപ്പാലം ഇന്ന് തുറക്കും; യാത്രാസമയത്തിൽ വൻ കുറവ്, ഗതാഗതക്കുരുക്കിന് പരിഹാരം
സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണശ്രമം; ക്രൂയിസ് മിസൈലും ഡ്രോണും തകർത്ത് പ്രതിരോധ സേന