സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണശ്രമം; ക്രൂയിസ് മിസൈലും ഡ്രോണും തകർത്ത് പ്രതിരോധ സേന

Published : Oct 30, 2026, 10:48 AM IST
houthi attack

Synopsis

സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണശ്രമം. ക്രൂയിസ് മിസൈലും ഡ്രോണും തകർത്ത് പ്രതിരോധ സേന. പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് തൊടുത്തുവിട്ട ക്രൂയിസ് മിസൈലും, മക്ക ലക്ഷ്യമാക്കി പറത്തിവിട്ട സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുമാണ് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചത്.

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ വ്യോമാക്രമണ നീക്കങ്ങൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു. സൗദിയുടെ പടിഞ്ഞാറൻ മേഖലയെയും വിശുദ്ധ നഗരമായ മക്കയെയുമാണ് ഹൂതികൾ ഇത്തവണ ലക്ഷ്യമിട്ടത്.

പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് തൊടുത്തുവിട്ട ക്രൂയിസ് മിസൈലും, മക്ക ലക്ഷ്യമാക്കി പറത്തിവിട്ട സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുമാണ് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചത്. യമനിലെ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ സൗദിക്കുനേരെ ആക്രമണ നീക്കങ്ങൾ ഉണ്ടായിരുന്നു. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഒന്നും, രാജ്യത്തിന്‍റെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റൊന്നും ഉൾപ്പെടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞ ദിവസം സൗദി സേന തകർത്തിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഹൂതി തീവ്രവാദികളുടെ ഇത്തരം കടന്നാക്രമണങ്ങളെ ശക്തമായ പ്രത്യാക്രമണങ്ങളിലൂടെ നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായ് വേൾഡ് ട്രേഡ് സെന്‍റർ മേൽപ്പാലം ഇന്ന് തുറക്കും; യാത്രാസമയത്തിൽ വൻ കുറവ്, ഗതാഗതക്കുരുക്കിന് പരിഹാരം
കെഎംസിസി ഫണ്ട് കവർച്ച: നാലുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പ്രതികളുടെ എണ്ണം എട്ടായി