Gulf News : മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

Published : Dec 27, 2021, 12:48 PM IST
Gulf News : മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

Synopsis

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടത്തിയ നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി (Four expats arrested). അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ( heroin and crystal meth) ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓരോരുത്തരും സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ലഹരിമരുന്ന് മാഫിയയിലെ കണ്ണികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.


മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന്(narcotics) കടത്താന്‍ ശ്രമിക്കുകയായിരുന്ന മൂന്ന് പ്രവാസികള്‍(Expats) പൊലീസിന്റെ പിടിയിലായി. മസ്‌കറ്റ്  ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. 

പിടിയിലായ മൂന്നു പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കടല്‍മാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ നിന്ന് 46 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു