
കുവൈറ്റ് സിറ്റി: കർബലയിലെ അർബയീൻ തീർത്ഥാടനത്തിൽ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇറാഖിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനും മരിച്ചു. ഓഗസ്റ്റ് 21 ന് രാവിലെ ആറോടെ തീർത്ഥാടകരുമായി സഞ്ചരിച്ച ബസിൽ ട്രക്ക് ഇടിച്ചാണ് അപകടം. കുവൈറ്റ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് അക്ബർ അലി അബേദി, കുവൈറ്റിലെ അദാൻ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ഗുലാം അലിയുടെ മകൻ ബാംഗ്ലൂരിൽ നിന്നുള്ള മൂസ അലി യവാര, ഉത്തർപ്രദേശിൽ നിന്നുള്ള പർവേസ് അഹമ്മദ്, പാകിസ്ഥാൻ പൗരൻ സയ്യിദ് ഇഷാഖ് ഷിറാസി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇറാഖിലെ നജാഫിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ