
കുവൈത്ത് സിറ്റി: കുവൈത്തിലെ സൽഹിയ പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന മൈതാനത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാല് ഏഷ്യൻ പൗരന്മാരെ ക്യാപിറ്റൽ സെക്യൂരിറ്റി പെട്രോൾ സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയത്.
വിവരമറിഞ്ഞയുടൻ ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള പെട്രോൾ സംഘം സ്ഥലത്തെത്തുകയും ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന നാല് പേരെയും കയ്യോടെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ നിന്ന് ചൂതാട്ടത്തിന് ഉപയോഗിച്ച പണവും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത പണവും മേൽപ്പറഞ്ഞ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി. രാജ്യത്ത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam