പ്രവാസി ഇന്ത്യാക്കാർക്ക് അടിയന്തിര മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി; ബാൽക്കണിയിലും ടെറസിലും നിൽക്കരുത്

Published : Oct 18, 2026, 02:27 PM IST
riyadh airport missile attack

Synopsis

ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യാക്കാർക്ക് റിയാദിലെ ഇന്ത്യൻ എംബസി കർശന സുരക്ഷാ മുന്നറിയിപ്പ് നൽകി. ജനലുകൾക്കും ബാൽക്കണികൾക്കും സമീപം നിൽക്കരുതെന്നും, അപായസൂചന ലഭിച്ചാൽ സുരക്ഷിതമായ മുറികളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. അടിയന്തര സഹായത്തിനായി 911, 998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിയാദ്: ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യാക്കാർക്ക് മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി. പ്രവാസി ഇന്ത്യാക്കാർ കെട്ടിടങ്ങളുടെ ചില്ലുകൾക്കും ജനലുകൾക്കും സമീപവും, വീടുകളുടെ ടെറസിലും ബാൽക്കണിയിലും നിൽക്കരുതെന്നാണ് കർശന നിർദ്ദേശം. അപായസൂചന ലഭിച്ചാൽ അത് പിൻവലിക്കുന്നത് വരെ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.

വീടിനകത്തോ കെട്ടിടത്തിനകത്തോ ജനനുകളില്ലാത്ത മുറികളുണ്ടെങ്കിൽ ഇതിലേക്ക് മാറണമെന്നും എംബസി അറിയിച്ചു. തുറസായ സ്ഥലങ്ങളിൽ ഉള്ളവർ തൊട്ടടുത്ത കെട്ടിടങ്ങളിലോ സുരക്ഷിതമായ ഇടത്തേക്കോ മാറണം. വ്യോമാക്രമണമോ മറ്റോ നടക്കുമ്പോൾ അതിൻ്റെ ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനും ശ്രമിക്കരുതെന്ന് ആവശ്യപ്പെട്ട എംബസി ആളുകൾ കൂടി നിൽക്കുന്ന ഇടത്ത് നിൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അറിയിച്ചു.

വാഹനമോടിക്കുന്നതിനിടയിൽ അപായ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും അടുത്തുനിന്ന് മാറി റോഡരികിൽ വാഹനം ഒതുക്കണം. മക്കാ, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ നിന്ന് 911 എന്ന നമ്പറിലും, മറ്റിടങ്ങളിൽ നിന്ന് 998 എന്ന നമ്പറിലും അടിയന്തിര സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നതിനാലാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലും ജിദ്ദയിലും 24 മണിക്കൂർ ഹെൽപ്‌ലൈനുകൾ തുറന്നു; പരിഭ്രാന്തരാകരുതെന്ന് പ്രവാസികളോട് ഇന്ത്യൻ അംബാസഡർ
ഒമാനിലെ അൽ അവാബിയിൽ വീടിന് തീപിടിച്ച് രണ്ടു മരണം; ആറുപേർക്ക് പരിക്ക്