അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; നാല് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Nov 9, 2021, 8:34 PM IST
Highlights

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചുമാണ് അധികൃതരുടെ നടപടി. വടക്കന്‍  ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഈ നാല് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്.

മസ്‌കറ്റ്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട(immoral acts) നാല് പ്രവാസികള്‍ ഒമാനില്‍(Oman) അറസ്റ്റില്‍. അറസ്റ്റിലായ നാലുപേരും ഏഷ്യന്‍ വംശജരാണ്. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്ത്തക്കുറിപ്പില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങള്‍  അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ഉപയോഗിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തി.

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചുമാണ് അധികൃതരുടെ നടപടി. വടക്കന്‍  ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഈ നാല് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

قيادة شرطة محافظة شمال الشرقية تُلقي القبض على أربعة أشخاص آسيويين بينهم امرأتين، بتهمة ممارسة أعمال مخلة بالآداب والأخلاق العامة، وذلك باستخدام تطبيقات التواصل الاجتماعي للتواصل مع المُستهدفين، وتُستكمل الإجراءات القانونية بحقهم.

— شرطة عُمان السلطانية (@RoyalOmanPolice)
click me!