വീടുകളില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; ഒമാനില്‍ നാല് വിദേശികള്‍ പിടിയില്‍

By Web TeamFirst Published Sep 12, 2021, 12:53 PM IST
Highlights

ഗവര്‍ണറേറ്റിലെ തെക്കന്‍ മാവലെ പ്രദേശത്തെ നിരവധി വീടുകളില്‍ മോഷണം ഇവര്‍ നടത്തിയെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നത്.

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വീടുകളില്‍ മോഷണം നടത്തിയ നാല് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ്  ചെയ്തു. പൊലീസിന്റെ വളരെ സൂക്ഷ്മമായ  തെരച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് നാല് വിദേശികളെ പിടികൂടിയത്. ഗവര്‍ണറേറ്റിലെ തെക്കന്‍ മാവലെ പ്രദേശത്തെ നിരവധി വീടുകളില്‍ മോഷണം ഇവര്‍ നടത്തിയെന്നാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നത്.

بعد عمليات بحث وتحري دقيقة، قيادة شرطة محافظة مسقط بالتعاون مع التشكيلات ذات الاختصاص تُلقي القبض على أربعة أجانب بتهمة التخريب والسرقة من عدة منازل بمنطقة الموالح الجنوبية، ويقوم الجناة بمراقبة المنازل التي لا يوجد بها أحد وبالأخص أوقات الإجازات، والقضية قيد الإجراءات

— شرطة عُمان السلطانية (@RoyalOmanPolice)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!