നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

Published : Nov 27, 2022, 08:23 AM IST
നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

Synopsis

അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചത് അനുസരിച്ച് കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റില്‍ നിന്ന് ഫർവാനിയ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾക്ക് നിർദ്ദേശം നൽകി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.  ഒമരിയ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് കുവൈത്ത് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. 

അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചത് അനുസരിച്ച് കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റില്‍ നിന്ന് ഫർവാനിയ, സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനകൾക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോൾ ഒരു അറബ് തൊഴിലാളി കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇയാളെ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ മറ്റ് മൂന്ന് തൊഴിലാളികൾ ഏഷ്യക്കാരായ പ്രവാസികളാണ്. അവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Read also: സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം

കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അയല്‍ രാജ്യത്തു നിന്ന് അടുത്തിടെ കുവൈത്തില്‍ മടങ്ങിയെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റി ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം നിരീക്ഷണ വിധേയമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ രാജ്യത്തെ ആരോഗ്യ മന്ത്രാലയം, കുവൈത്ത് കോളറ വ്യാപിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Read also: സ്‍ത്രീവേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; മസാജ് സെന്ററില്‍ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ