Latest Videos

സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം

By Web TeamFirst Published Nov 27, 2022, 7:57 AM IST
Highlights

ഒമ്പത് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും റെഡ് ക്രസന്റും ഉടന്‍ തന്നെ സ്ഥലത്തെത്തി, പരിക്കേറ്റവരെ വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയിലേക്കും റനിയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. 

റിയാദ്: സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം. സൗദിയുടെ മദ്ധ്യപ്രവിശ്യയിൽ റിയാദിൽ നിന്ന് 500 കിലോമീറ്റര്‍ അകലെ വാദി ദവാസിറിലാണ് അപകടം. വാദി ദവാസിര്‍ - അല്‍ റെയ്ന്‍ റോഡില്‍ ഹിജ്‌റതു നമീസിന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച ഉടൻ കത്തിയമരുകയായിരുന്നു. 

ഒമ്പത് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും റെഡ് ക്രസന്റും ഉടന്‍ തന്നെ സ്ഥലത്തെത്തി, പരിക്കേറ്റവരെ വാദി ദവാസിര്‍ ജനറല്‍ ആശുപത്രിയിലേക്കും റനിയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽപെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Read also: ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു

സൗദി അറേബ്യയിലെ മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മുനിസിപ്പാലിറ്റി
റിയാദ്: രണ്ടുപേരുടെ മരണത്തിനും വ്യാപക സ്വത്തുനാശത്തിനും ഇടയാക്കി ജിദ്ദയിൽ വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിൽ പരിഹാര നടപടിയുമായി അധികൃതർ. നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. 2009-ൽ വെള്ളപൊക്കമുണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകുമെന്ന് വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്മി അറിയിച്ചു. 

ദുരിത ബാധിതർ നാശനഷ്ടങ്ങൾ നിർണയിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിൽ അപേക്ഷ നൽകണം. വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായതാണ് വിലയിരുത്തൽ. വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് റോഡുകളിലുണ്ടായ വെള്ളം നീക്കം ചെയ്യലും ശുചീകരിക്കലും നിലംപൊത്തിയ മരങ്ങൾ നീക്കം ചെയ്യലുമെല്ലാം മുനിസിപ്പാലിറ്റിക്ക് കീഴിൽ തുടരുകയാണ്. നിരവധി തൊഴിലാളികളെയാണ് വിവിധ ബ്രാഞ്ചുകൾക്ക് കീഴിൽ ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവർക്കാവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻകരുതലായി അടച്ചിട്ട പല റോഡുകളും ഇതിനകം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്.

Read also:  തൊഴിലാളികള്‍ക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ നടപടി; വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം

click me!