നിർത്തിയിട്ട കാറുകൾക്കടിയിൽ ബാഗുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു, സംശയം തോന്നി പരിശോധന; മയക്കുമരുന്ന് കൈവശം വെച്ച 4 പേര്‍ അറസ്റ്റിൽ

Published : Jul 27, 2025, 04:18 PM IST
drugs seized

Synopsis

ഇവരില്‍ നിന്ന് മയക്കുമരുന്ന്, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും നാല് പേരെ കുവൈത്ത് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക്‌സിന് കൈമാറി. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് മയക്കുമരുന്ന്, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഒന്നാമത്തെ സംഭവം ഒമരിയ മേഖലയിലാണ് നടന്നത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ നിർത്തിയിട്ട കാറുകൾക്കടിയിൽ ബാഗുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്ന രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉടൻ തന്നെ പിടികൂടി. ഇരുവരും ഏഷ്യൻ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പക്കൽ നിന്ന് 26 പാക്കറ്റ് മയക്കുമരുന്ന് കണ്ടെടുത്തു. അബു അൽ ഹസാനിയയിൽ വെച്ചാണ് രണ്ടാമത്തെ അറസ്റ്റ്. സംശയകരമായ രീതിയിൽ വാഹനമോടിച്ച ഒരാളെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ 28 വയസ്സുകാരനായ കുവൈത്തി പൗരനാണ് പിടിയിലായത്. സാദ് അൽ-അബ്ദുള്ള സിറ്റിയിൽ നടന്ന ഒരു വാഹനാപകടത്തെ തുടർന്നാണ് മൂന്നാമത്തെ അറസ്റ്റ്. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി