Accident in Saudi : ഉംറക്ക് പുറപ്പെട്ട കുടുംബം റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ടു, നാല് മരണം

Published : Dec 24, 2021, 09:23 PM IST
Accident in Saudi : ഉംറക്ക് പുറപ്പെട്ട കുടുംബം റിയാദില്‍ വാഹനാപകടത്തില്‍പ്പെട്ടു, നാല് മരണം

Synopsis

ഭര്‍ത്താവും ഭാര്യയും രണ്ട് കുട്ടികളും സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടിയെ റിയാദ് കിങ് സല്‍മാന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു കുട്ടികള്‍ അല്‍ഖുവയ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

റിയാദ്: ഉംറക്ക്(Umrah) പുറപ്പെട്ട ഈജിപ്ഷ്യന്‍ കുടുംബം റിയാദില്‍(Riyadh) വാഹനാപകടത്തില്‍പ്പെട്ടു(Road accident) നാല് പേര്‍ മരിച്ചു. റിയാദ് നഗരത്തിന് സമീപം അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ ഈജിപ്ഷ്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചത്. ഉംറ നിര്‍വഹിക്കാനായി റിയാദില്‍ നിന്നും സ്വന്തം വാഹനത്തില്‍ പുറപ്പെട്ട കുടുംബനാഥനും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമാണ് റിയാദില്‍ നിന്നും നൂറോളം കിലോമീറ്റര്‍ അകലെ അല്‍ഖുവയ റോഡില്‍ അപകടത്തില്‍പ്പെട്ടത്.

ഭര്‍ത്താവും ഭാര്യയും രണ്ട് കുട്ടികളും സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടിയെ റിയാദ് കിങ് സല്‍മാന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു കുട്ടികള്‍ അല്‍ഖുവയ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരിക്കേറ്റ കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കാനും ഈജിപ്ഷ്യന്‍ മാനവവിഭവശേഷി മന്ത്രി മുഹമ്മദ് സഫാന്‍ സൗദിയിലെ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. 

റിയാദ്: അടുത്ത മാസം നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയില്‍(Saudi) മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയംപറമ്പ് പരേതനായ സൈനുദീന്‍ മാസ്റ്ററുടെ മകന്‍ ചെമ്പാന്‍ മുഹമ്മദ്കുട്ടി എന്ന കുഞ്ഞാപ്പു (64) ആണ് ജിദ്ദയില്‍ ഹൃദയാഘാതം(heart attack) മൂലം മരിച്ചത്. 35 വര്‍ഷത്തിലധികമായി യു.എ.യിലും സൗദിയിലുമായി പ്രവാസിയാണ്.

ജിദ്ദയില്‍ കിലോ പത്തില്‍ സഫ്വാന്‍ ഫാര്‍മസി കമ്പനിയില്‍ ജീവനക്കാരനാണ്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകും. ഭാര്യ: മറിയുമ്മ. മക്കള്‍: അമീറുദ്ദീന്‍ (വി.പി.കെ.എം.എം.എച്ച്.എസ്.എസ്, പുത്തൂര്‍ പള്ളിക്കല്‍), മാജിദ, അന്‍വര്‍ഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം (ദാറുല്‍ഹുദ), ഫാത്തിമ ഹനാന്‍. സഹോദരങ്ങള്‍: ഷംസുദ്ധീന്‍ (ദുബൈ), അഹമ്മദ് നൗഷാദ്, ഖമറുദ്ധീന്‍ (എം.എച്.എസ് മൂന്നിയൂര്‍), സുബൈദ, ഖദീജ, ജമീല, മൈമൂന, സുഹ്‌റാബി, മറിയുമ്മ, ഖൈറുന്നീസ. മരുമക്കള്‍: അബ്ദുല്‍ സലീം എം.പി ഒളുവട്ടൂര്‍, ഹഫ്‌സത് (ചേളാരി), ഫസീല (നീരോല്‍പാലം). 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ