കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ കൊവിഡ് ബാധിച്ച് നാല് മരണം കൂടി

Published : Apr 26, 2020, 12:06 AM IST
കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ കൊവിഡ് ബാധിച്ച് നാല് മരണം കൂടി

Synopsis

കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ കൊവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണ സംഖ്യ പത്തൊമ്പതായി. അതേസമയം കുവൈത്തിൽ 150 ഇന്ത്യക്കാരുൾപ്പെടെ 278 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2892 ആയി.

കുവൈത്ത്സിറ്റി: കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ കൊവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണ സംഖ്യ പത്തൊമ്പതായി. അതേസമയം കുവൈത്തിൽ 150 ഇന്ത്യക്കാരുൾപ്പെടെ 278 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2892 ആയി.

59 വയസുള്ള ഇന്ത്യക്കാരൻ, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരൻ, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തിൽ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായി. പുതുതായ രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി.

പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 252 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 13 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ചികിത്സയിലുണ്ടായിരുന്നവരിൽ 43 പേർ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 656 ആയി. നിലവിൽ 2217 പേരാണ് ചികിത്സയിലുള്ളത്. 

ഇതിൽ 58 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. അതിനിടെ ക്യാൻസർ മൂലം കഷ്ടപ്പെട്ടിരുന്ന ആറ് വയസുകാരി സാധിക, ഇന്ത്യന്‍ വായുസേനയുടെ പ്രത്യേക വിമാനത്തിൽ കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങി. കുവൈത്ത് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുമെത്തിയ വൈദ്യസംഘം നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് പാലക്കാട്ടുകാരി സാദികയും അച്ഛന്‍ രതീഷ്കുമാറും വിദഗ്ദ ചിക്തസയ്ക്കായി ഡൽഹി എയിംസിലേക്ക് യാത്രയായത്. ഒട്ടേറെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും മറികടന്നാണ് സാധിക ചിക്തയ്ക്കായി നാട്ടിലേക്ക് തിരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ