
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനം നടത്തുന്ന റസ്റ്റോറന്റുകള്‍ കണ്ടെത്താനായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്റ് ന്യുട്രീഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസവും പരിശോധന നടത്തി. അഹ്‍മദി, ഹവല്ലി ഗവര്‍ണറേറ്റുകളിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയത്. റസ്റ്റോറന്റുകള്‍ക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
നിയമലംഘനം കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. വിവിധ കാരണങ്ങള്‍ക്ക് മറ്റ് ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അഹ്‍മദി ഗവര്‍ണറേറ്റില്‍ ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്ന ഒരു ഫുഡ് സ്റ്റോര്‍ പൂട്ടിച്ചതായി ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്റ് ന്യുട്രീഷന്‍ അറിയിച്ചു. വിവിധ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവിടെ ലംഘിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
Read also: താമസ,തൊഴില്‍ നിയമലംഘനങ്ങള്‍; പരിശോധനയില്‍ പിടിയിലായത് 19 പ്രവാസികള്‍
അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്ത്രീകളടക്കം ആറു പ്രവാസികളെ നാടുകടത്തും
കുവൈത്ത് സിറ്റി: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആറ് പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്.
വേശ്യാലയങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവരെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഹമ്മദി ഗവര്‍ണറേറ്റിലെ ഫഹാഹീല്‍ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും പിടികൂടിയത്. വേശ്യാവൃത്തിക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് പിടിയിലായ പുരുഷന്‍ അന്വേഷണത്തിനിടെ സമ്മതിച്ചു.
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന തുടരുന്നു; നിരവധിപ്പേര്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ