
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ ശിമാലിയ്യ പാർക്കിൽനിന്ന് കാണാതായ നാലുവയസ്സുകാരനായ ഇന്ത്യൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ വെസ്റ്റ് ചമ്പാരൻ ബെയ്ട്ടിയ സ്വദേശിയായ യാസിറിെൻറ മകൻ റയ്യാൻ ആണ് മരിച്ചത്. പാർക്കിന് സമീപത്തെ ഫൗണ്ടനിൽനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മാതാപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് തെരച്ചിൽ ആരംഭിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചവരെ കുട്ടിയെ കണ്ടെത്താനായില്ല. വൈകീട്ടോടെയാണ് പാർക്കിനോട് ചേർന്നുള്ള ഫൗണ്ടനിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam