സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസുകാരി മരിച്ചു

Published : Sep 23, 2019, 11:25 PM ISTUpdated : Sep 23, 2019, 11:26 PM IST
സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസുകാരി മരിച്ചു

Synopsis

കടുത്ത ചൂടില്‍ അഞ്ച് മണിക്കൂറോളം സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയ നാല് വയസുകാരി മരിച്ചു. ഒരാഴ്ചയായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

മസ്കത്ത്: ഒമാനില്‍ സ്കൂള്‍ ബസില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസുകാരി മരിച്ചു. കടുത്ത ചൂടില്‍ അഞ്ച് മണിക്കൂറോളം ബസിനുള്ളില്‍ അകപ്പെട്ടുപോയ കുട്ടി ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില പിന്നീട് ഓരോ ദിവസവും മോശമായി വരികയായിരുന്നു.

കെ.ജി വിദ്യാര്‍ത്ഥിനിയായിരുന്ന നാല് വയസുകാരി സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. സ്കൂളിലെത്തിയപ്പോള്‍ മറ്റ് കുട്ടികള്‍ പുറത്തിറങ്ങിയെങ്കിലും ഉറങ്ങിക്കിടന്ന ബാലികയെ ഡ്രൈവറോ അധ്യാപകരോ ശ്രദ്ധിച്ചില്ല. കുട്ടികള്‍ ഇറങ്ങിയശേഷം ഡ്രൈവര്‍ വാഹനം മറ്റൊരിടത്തേക്ക് കൊണ്ടുപോയി വെയിലത്ത് നിര്‍ത്തിയിട്ടു. പിന്നീട് വൈകുന്നേരം കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ ബാലികയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലേക്കുള്ളോ ഓക്സിജന്‍ തടസപ്പെട്ടതിനാല്‍ കുട്ടി അബോധാവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും ശരീരം പ്രതികരിച്ചില്ല. ഒടുവില്‍ തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി