Covid Vaccine : ഒമാനിലെ പ്രവാസികള്‍ക്ക് നാളെ മുതല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍

Published : Feb 19, 2022, 06:49 PM ISTUpdated : Feb 19, 2022, 06:52 PM IST
Covid Vaccine : ഒമാനിലെ പ്രവാസികള്‍ക്ക് നാളെ മുതല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍

Synopsis

റുസ്താഖ്, ബര്‍ക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വാക്‌സിന്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് നാളെ ( 2022 ഫെബ്രുവരി 20 ഞായറാഴ്ച) മുതല്‍ കൊവിഡ്-19 വാക്‌സിനുകള്‍ (Covid vaccine) സൗജന്യമായി നല്‍കും. കൊവിഡ് -19 വാക്സിന്റെ ഒന്നും രണ്ടും ഡോസുകളും പുറമെ ബൂസ്റ്റര്‍ ഡോസും (booster dose) സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കുമെന്നാണ് തെക്കന്‍ ബാത്തിന ആരോഗ്യ മന്ത്രാലയ  ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റുസ്താഖ്, ബര്‍ക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വാക്‌സിന്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

 

മസ്‍കത്ത്: അക്ഷര വിശേഷങ്ങളൊരുക്കികൊണ്ട് ഇരുപത്തി ആറാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്‍തകമേള ഒമാൻ കൺവെൻഷൻ  സെന്ററിൽ ഫെബ്രുവരി ഇരുപത്തിനാലിന് ആരംഭിക്കും. ഒമാൻ കിരീടാവകാശിയും കായിക - സാംസ്‌കാരിക മന്ത്രിയുമായ തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് പുസ്‍തക മേള ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്ല ബിൻ നാസർ അൽ ഹരാസ്‌സി ബുധനാഴ്‍ച നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

പുസ്‍തക മേളയില്‍ 27 രാജ്യങ്ങളിൽ നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി 114 കലാ - സാംസ്കാരിക സമ്മേളനങ്ങളും കുട്ടികൾക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള എഴുപതോളം വ്യത്യസ്‍ത പരിപാടികളുമാണ്  ഒരുക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര പുസ്‍തക മേള സംഘടിപ്പിക്കുന്നത് രാജ്യത്ത് കൊവിഡ്  വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയിലായിരുന്നുവെന്നും എന്നാൽ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടും മറ്റ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടും മേള സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്ല ബിൻ നാസർ അൽ ഹരാസ്‌സി വാര്ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുസ്‍തക മേളയിലേക്കുള്ള സന്ദർശനത്തിന്  മുൻ‌കൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 50,000 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകുകയുള്ളുവെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത പുസ്‍തക മേള ഡയറക്ടർ അഹമ്മദ് അൽ റവാബി അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ (Ministry of Interior) മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ (People who have no relations) കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ (Entities outside Kuwait) പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും (Considered as illegal) അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും (Accountability) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ