പ്രവാസികൾക്കായി നോര്‍ക്കയുടെ സൗജന്യ എമർജൻസി ആംബുലൻസ്

Web Desk  
Published : Jul 25, 2018, 01:14 AM IST
പ്രവാസികൾക്കായി നോര്‍ക്കയുടെ സൗജന്യ എമർജൻസി ആംബുലൻസ്

Synopsis

കേരളത്തിലെ ഏത് വിമാനത്താവളത്തില്‍നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്‌ക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതി

തിരുവനന്തപുരം: പ്രവാസികൾക്കായി എമർജൻസി ആംബുലൻസ് പദ്ധതിയുമായി നോർക്ക റൂട്ട്സ്. അസുഖ ബാധിതരായി വിദേശത്ത് നിന്നും എത്തുന്നവർക്ക് അവരുടെ വീടുകളിലേക്കോ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ ആംബുലൻസിൽ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ്. പ്രവാസികളുടെ മൃതദേഹവും ഇത്തരത്തിൽ വീടുകളിലെത്തിക്കാൻ സഹായം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിക്കും.

അസുഖബാധിതരായി നാട്ടിലേയ്ക്ക് മടങ്ങുന്ന വിദേശ മലയാളികളെ കേരളത്തിലെ ഏത് വിമാനത്താവളത്തില്‍നിന്നും അവരുടെ വീട്ടിലേക്കോ അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്‌ക്കോ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ്. പ്രവാസികളുടെ ഭൗതികാവശിഷ്ടം വിമാനത്താവളത്തില്‍നിന്ന് വീട്ടില്‍ എത്തിക്കുന്നതിനും ഈ സേവനം ലഭ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണയത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്ട്‌സിന്റെ കാള്‍ സെന്ററില്‍ (ഫോണ്‍: 1800 425 3939, 0471 233 33 39) വിളിച്ച് സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളികള്‍ക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍സെന്ററില്‍നിന്ന് ഉടന്‍തന്നെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍പ് ഡെസ്‌ക്കിലേയ്ക് സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. പ്രവാസിയുടെ നാട്ടിലെ വസതിയില്‍നിന്ന് ബന്ധുക്കളെ കൂട്ടി വിമാനത്താവളത്തിലെത്തിയശേഷം പ്രവാസിയെ അല്ലെങ്കില്‍ ഭൗതികശരീരം തിരിച്ച് വീട്ടില്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിക്കുന്നതരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം മരിച്ചു
ഭാര്യയെയും മക്കളെയും മർദ്ദിച്ച സ്വദേശിക്ക് 15,000 ദിനാർ പിഴ വിധിച്ച് കുവൈത്ത് കോടതി