പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം മരിച്ചു. 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: റിയാദിൽ ജോലി ചെയ്യുന്ന മലപ്പുറം നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ഹൃദയാഘാതം മൂലം നിര്യാതയായി. ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലാണ് മരിച്ചത്. 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളായ റംലത്ത് അവിവിവാഹിതയാണ്. ഹഫ്സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവർ സഹോദരിമാരാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.