
റിയാദ്: സൗദിയില്‍ വാഹന ഇന്‍ഷുറന്‍സ് നിയമത്തില്‍ മാറ്റം വരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 18 ആക്കി കുറയ്ക്കും.
നിലവിലെ നിയമം അനുസരിച്ചു സൗദിയിൽ വാഹനം ഓടിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് 21 വയസ്സ് പൂർത്തിയായിരിക്കണം.എന്നാൽ ആഗസ്റ്റ് 26 മുതൽ 18 വയസ്സ് പൂർത്തിയായവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച ശേഷം വാഹനപകടം ഉണ്ടായാലും ഡ്രൈവർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍ കാലാവധി കഴിഞ്ഞു 50 പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം ലൈസന്‍സ് പുതുക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്.
ഇന്‍ഷുറന്‍സ് പോളിസി റദ്ദു ചെയ്യുന്ന ഘട്ടത്തില്‍ 25 റിയാല്‍ ഫീസ് ഈടാക്കും.
പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പൊതു നിരത്തിൽ വാഹനാഭ്യാസം നടത്തുന്ന ഡ്രൈവര്‍മാരുടെ ഇന്‍ഷൂറന്‍സ് പോളിസി റദ്ദു ചെയ്യാൻ ഇന്‍ഷുറന്‍സ് കമ്പനിക്കു അധികാരമുണ്ടായിരിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു. അതേ സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ചികിത്സ നിക്ഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമില്ലെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി. ക്യാന്‍സര്‍, എയ്‌ഡ്‌സ്, ഹൃദ്രോഗം, വൃക്കരോഗം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാലിന്റെ വരെ ചികിത്സക്ക് പോളിസി ഉടമക്ക് അവകാശമുണ്ടെന്നും ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam