
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop) ദുബൈയിലെ തങ്ങളുടെ 15 ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം (Free High speed Wi-Fi) ലഭ്യമാക്കി. യൂണിയന്‍കോപ് സ്റ്റോറുകളിലെത്തുന്ന ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം ഇനി സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാനാവുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനുള്ള സ്‍മാര്‍ട്ട് പദ്ധതികളുടെ ഭാഗമായാണ് യൂണിയന്‍കോപിന്റെ പുതിയ നീക്കം.
ആഭ്യന്തര - അന്താരാഷ്‍ട്ര തലങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി എല്ലാ ഉപഭോക്താക്കള്‍ക്കും സ്‍മാര്‍ട്ട് സേവനങ്ങള്‍ ഉറപ്പാക്കാന്‍ യൂണിയന്‍കോപ് പ്രതിജ്ഞാബദ്ധമാണെന്ന് ഐ.ടി ഡയറക്ടര്‍ അയ്‍മന്‍ ഒത്‍മാന്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് സ്‍മാര്‍ട്ട് സേവനങ്ങളുടെ ഭാഗമായി സൗജന്യ ഇന്റര്‍നെറ്റ് സേവനവും യൂണിയന്‍കോപ് ഒരുക്കുന്നത്. തുടക്കത്തില്‍ ചില ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും പൂര്‍ത്തിയാകുന്നതിനനുസരിച്ച് മിര്‍ദിഫ് പാര്‍ക്ക് വേ ഇന്‍വെസ്റ്റ്മെന്റ് പ്രൊജക്ടിലും മാത്രമായി ഇത് പരിമിതപ്പെടുത്തിയിരുന്നു
എന്നാല്‍ ഇപ്പോള്‍ യൂണിയന്‍കോപിന്റെ ഏതാണ്ടെല്ലാ പ്രാഥമിക വ്യാപാര കേന്ദ്രങ്ങളിലും ശാഖകളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം പണം നല്‍കാതെ സുഗമവും സുരക്ഷിതവുമായ അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും. ഇ-മെയില്‍ പരിശോധിക്കാനും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമെല്ലാം പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് വഴിയൊരുക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനത്തിലൂടെ ലഭിക്കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ക്ക് പുറമെയാണ് ഇവയെല്ലാം. മൊത്തത്തില്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്‍തമായൊരു സ്‍മാര്‍ട്ട് ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് യൂണിയന്‍കോപ്.
ആദ്യ തവണ ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്റ്റര്‍ ചെയ്‍ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. അല്ലെങ്കില്‍ ഉപഭോക്താവിന് തന്റെ മൊബൈല്‍ ഫോണിലൂടെ തന്നെ ഏതാനും സെക്കന്റുകളില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് സേവനദാതാക്കളുടെ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷിതമായ അതിവേഗ ഇന്റര്‍നെറ്റ് സേവനം നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam