Covid Restrictions : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 354 പേര്‍ക്കെതിരെ കൂടി നടപടി

Published : Feb 15, 2022, 11:29 PM ISTUpdated : Feb 15, 2022, 11:33 PM IST
Covid Restrictions : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 354 പേര്‍ക്കെതിരെ കൂടി നടപടി

Synopsis

സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 10 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ആറു പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

ദോഹ: ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച  354 പേര്‍ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 338 പേരെയും മാസ്‌ക് (mask) ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.     

സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 10 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ആറു പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  

കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ 10 ലക്ഷം കടന്നു

ദോഹ: ഖത്തറിലെ (Qatar) വിദ്യാര്‍ത്ഥികളില്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരെയും (fully vaccinated) കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും (Recovered) പ്രതിവാര ആന്റിജന്‍ പരിശോധനയില്‍ (Weekly antigen test) നിന്ന് ഒഴിവാക്കി. അടുത്തയാഴ്‍ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (inistry of Education and Higher Education) അറിയിച്ചു. 

കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ചെന്ന് തെളിയിക്കുന്നതിനായി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതി. വാക്സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് ബാധിക്കാത്തവര്‍ക്കും എല്ലാ ആഴ്‍ചയും വീടുകളില്‍ വെച്ച് ചെയ്യുന്ന കൊവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള ടെസ്റ്റ് കിറ്റുകള്‍ സ്‍കൂളുകള്‍ വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യും. 

തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ ചൂതാട്ടം; വീഡിയോ വൈറലായതോടെ പ്രവാസി പിടിയില്‍

ഇതോടൊപ്പം പൊതുജനാരോഗ്യ മന്ത്രാലയം വിവിധ തലങ്ങളില്‍ നടത്തുന്ന റാന്‍ഡം പരിശോധനകളും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‍കൂളുകള്‍ കൊവിഡിന് മുമ്പുണ്ടായിരുന്ന സമയക്രമം അനുസരിച്ച് ഫെബ്രുവരി 20 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകള്‍, സ്‍കൂള്‍ ട്രിപ്പുകള്‍ ഉള്‍പ്പെടെയുള്ള   പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് തുടരും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ