ആഗോളതലത്തിൽ എണ്ണവില കൂടി, അ‌ർധരാത്രി പെട്രോൾ ഡീസൽ വില വർധനവ്; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

By Web TeamFirst Published Mar 1, 2024, 12:06 AM IST
Highlights

2024 ഫെബ്രുവരിയിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് വിലനിർണ്ണയ മാറ്റമെന്നും സമിതി വ്യക്തമാക്കി

അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്‍റെ അടിസ്ഥാനത്തിൽ യു എ ഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കുന്നത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. എല്ലാ വിഭാഗങ്ങളിലും കാര്യമായ വർദ്ധനവാണ് ഇക്കുറിയുള്ളത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി.

പിന്നിൽ മകളോ? മഹാരാഷ്ട്രയിൽ ഞെട്ടിച്ച് പവാർ! മുഖ്യമന്ത്രി ഷിൻഡെ, ഫഡ്നാവിസിനെയും അത്താഴവിരുന്നിന് ക്ഷണിച്ചു

യു എ ഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില ഇപ്രകാരം

2024 മാർച്ചിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹം നൽകേണ്ടിവരും. ഫെബ്രുവരി മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 2.92 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.76 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്. ഇ - പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന്‍റെ വില 2.69 ദിർഹത്തിൽ നിന്ന് 2.85 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. ഡീസലിന്‍റെ കാര്യത്തിലാകട്ടെ കാര്യമായ വർധനവുണ്ട്. ഡീസൽ വില ലിറ്ററിന് 2.99 ദിർഹത്തിൽ നിന്ന് 3.16 ദിർഹക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.

ഇനിയൊരിക്കലും അങ്ങനെ സംഭവിക്കരുത്, എയർ ഇന്ത്യക്ക് ഭീമൻ പിഴ, 30 ലക്ഷം! വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ നടപടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!