ബാരാമതിയിലെ എം പിയാണ് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലേ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയക്കെതിരെ...

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യത്തെ ഞെട്ടിച്ച് ശരദ് പവാറിന്‍റെ നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ അത്താഴ വിരുന്നിന് ക്ഷണിച്ചാണ് ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മറ്റന്നാൾ ബാരാമതിയിലെ പാവറിന്റെ വസതിയിലേക്കാണ് ഭരണപക്ഷ നേതാക്കളെ ക്ഷണിച്ചത്. ബാരാമതിയിൽ ഒരു സർക്കാർ പരിപാടിയ്ക്ക് എത്തുന്ന മൂവരോടും തന്‍റെ വസതിയിലെ അത്താഴ വിരുന്നിലെത്തണമെന്നാണ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇനിയൊരിക്കലും അങ്ങനെ സംഭവിക്കരുത്, എയർ ഇന്ത്യക്ക് ഭീമൻ പിഴ, 30 ലക്ഷം! വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ നടപടി

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാറിന്‍റെ നീക്കത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ സൂക്ഷമതയോടെയാണ് വീക്ഷിക്കുന്നത്. ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതും അജിത് പവാർ എൻ സി പിയെ പിള‍ർത്തിയതുമെല്ലാം മറന്നുള്ള പവാറിന്‍റെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേക്ക് പങ്കുണ്ടോയെന്നാണ് സംശയം ഉയരുന്നത്. ബാരാമതിയിലെ എം പിയാണ് ശരദ് പവാറിന്‍റെ മകൾ സുപ്രിയ സുലേ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയക്കെതിരെ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ എൻ ഡി എ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. അതിനിടയിലാണ് ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ബരാമതിയിലെ വസതിയിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ച് ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 

'അയാൾ എന്തിനാ ഞങ്ങളെ ആക്രമിച്ചത്', പൂനൂർ ഹോട്ടലിൽ മുസ്ലിയാക്കന്മാരെ ആക്രമിച്ച് യുവാവ്; വീഡിയോയുമായെത്തി പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

പവാറിന്‍റെ നീക്കത്തിന് പിന്നിലെന്ത്? രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച സജീവം