ഫുജൈറ വിമാനത്താവളത്തില്‍ പുതിയ റണ്‍വേ തുറന്നു

By Web TeamFirst Published Dec 4, 2022, 10:09 AM IST
Highlights

കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഫുജൈറ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.

ഫുജൈറ: ഫുജൈറ വിമാനത്താവളത്തില്‍ പുതിയതായി നിര്‍മ്മിച്ച റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് പുതിയ റണ്‍വേയുടെ ഓപ്പറേറ്റിങ് ലൈസന്‍സ് ഫുജൈറ എയര്‍പോര്‍ട്ട് കരസ്ഥമാക്കി. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ഫുജൈറ വിമാനത്താവളത്തിലെ പുതിയ റണ്‍വേയ്ക്ക്് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രവര്‍ത്തനാനുമതി നല്‍കിയത്.

കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഫുജൈറ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. പുതിയ റണ്‍വേയ്ക്ക് 3,050 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുണ്ട്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും (ഐസിഎഒ) യുഎഇയുടെ ജിസിഎഎയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് റണ്‍വേ സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് ഹമദ് ബിന്‍ സാലിഹ് അല്‍ ശര്‍ഖി ആദ്യമായി റണ്‍വേ ഉപയോഗിച്ച് കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

വിമാനത്താവളത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചത്. വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 66 കോടി ദിര്‍ഹം അനുവദിച്ചിരുന്നു.

Read More - മരുന്ന് വാങ്ങാന്‍ പോയ ഫാര്‍മസിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി വനിത കുടുങ്ങി

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം.

Read More -  ഇത് 'ബുര്‍ജ് ഖലീഫ ചലഞ്ച്'; 160 നിലകള്‍ നടന്നുകയറി ദുബൈ കിരീടാവകാശി

ഇതനുസരിച്ച് 1,214 സ്വദേശികളുടെ 536,230,000 ദിര്‍ഹത്തിലേറെ വരുന്ന കടം എഴുതിത്തള്ളാന്‍ 17 ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. എമിറാത്തികള്‍ വായ്പ എടുത്ത പണം നോണ്‍ പെര്‍ഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് വഴി അടയ്ക്കും. സ്വദേശികള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സഹമന്ത്രിയും നോണ്‍ പെര്‍ഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് ചെയര്‍മാനുമായ ജാബര്‍ മുഹമ്മദ് ഗാനിം അല്‍ സുവൈദി പറഞ്ഞു.


 

click me!