ബുര്‍ജ് ഖലീഫ ചലഞ്ച് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്ന വീഡിയോയിലാണ് സംഘാംഗങ്ങളോടൊപ്പം ബുര്‍ജ് ഖലീഫയുടെ മുകളിലേക്ക് നടന്നുകയറാനുള്ള ഒരുക്കുങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്

ദുബൈ: ദുബൈയിലെ ജനങ്ങളെ മുഴുവന്‍ ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും പ്രചോദിപ്പിച്ച് നടന്ന ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിച്ചെങ്കിലും കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശ്രമിക്കാന്‍ ഒരുക്കമല്ല. ബുര്‍ജ് ഖലീഫയുടെ മുകളിലേക്ക് 160 നിലകള്‍ നടന്നു കയറിയ പുതിയ ഫിറ്റ്നസ് വിശേഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ.

View post on Instagram

ബുര്‍ജ് ഖലീഫ ചലഞ്ച് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്ന വീഡിയോയിലാണ് സംഘാംഗങ്ങളോടൊപ്പം ബുര്‍ജ് ഖലീഫയുടെ മുകളിലേക്ക് നടന്നുകയറാനുള്ള ഒരുക്കുങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. 37 മിനിറ്റും 38 സെക്കന്റുമെടുത്താണ് ഹംദാനും സംഘവും ബുര്‍ജ് ഖലീഫയുടെ ഉയരങ്ങള്‍ കീഴടക്കിയത്. 160-ാം നിലയില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. കായിക പ്രകടനങ്ങളിലൂടെയും സാഹസിക അഭ്യാസങ്ങളിലൂടെയും സോഷ്യല്‍ മീഡിയയില്‍ നിരന്തരം ശ്രദ്ധാകേന്ദ്രമായി മാറുന്ന ദുബൈ കിരീടാവകാശിയെ ഒന്നരക്കോടി ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

View post on Instagram


Read also:  51-ാം പിറന്നാള്‍ നിറവില്‍ ഇമാറാത്ത്; ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രവാസികളും