വ്യാപക പരിശോധന തുടരുന്നു; താമസ നിയമം ലംഘിച്ച 79 പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Dec 4, 2022, 7:46 AM IST
Highlights

വിവിധ രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.

കുവൈത്ത് സിറ്റി: നിയമലംഘനം നടത്തുന്ന പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ പരിശോധന ശക്തമായി തുടരുന്നു. റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 79 താമസ നിയമലംഘകരെ പിടികൂടി.

വിവിധ രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.

Read More -  കുവൈത്തില്‍ ഒരു ദിവസം അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്. 

الإعلام الأمني:
أسفرت الجهود الأمنية والحملات المستمرة لمباحث شؤون الإقامة بالتعاون مع الجهات المعنية عن ضبط (79) مخالف لقانون الإقامة من مختلف الجنسيات في عدد من المناطق

•وجاري احالة جميع المخالفين الى جهات الإختصاص وذلك لاتخاذ كافة الإجراءات القانونية اللازمة بحقهم. pic.twitter.com/s8WCwGmj6D

— وزارة الداخلية (@Moi_kuw)

 

Read More - വധശിക്ഷകള്‍ നിർത്തിവെയ്ക്കുകയാണെങ്കിൽ മാത്രം കുവൈത്ത് പൗരന്മാര്‍ക്ക് യൂറോപ്പിലേക്ക് വിസ രഹിത യാത്ര

അതേസമയം സൗദിയിലും പരിശോധനകള്‍ തുടരുകയാണ്. വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 14,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ 8,148 ഇഖാമ നിയമ ലംഘകരും 3,859 നുഴഞ്ഞുകയറ്റക്കാരും 2,126 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 14,133 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 377 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 51 ശതമാനം പേർ യെമനികളും 37 ശതമാനം പേർ എത്യോപ്യക്കാരും 12 ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്.

click me!