
ദുബൈ: ദുബൈയിലെ (Dubai) "തൊഴിലാളികളുടെ ക്ഷേമവും എമിറാത്തി പൈതൃകത്തെക്കുറിച്ചുള്ള പഠനവും" എന്ന പ്രമേയത്തിൽ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സ് (പിസിഎൽഎ) ഇന്നലെ (ശനിയാഴ്‌ച) 150 തൊഴിലാളികളെ ലക്ഷ്യമിട്ട് രസകരമായ പഠന പരിപാടി സംഘടിപ്പിച്ചു.
ദുബായിലെ തൊഴിൽകാര്യ പെർമനന്റ് കമ്മിറ്റി സെക്രട്ടറി ജനറൽ അബ്ദുല്ല ലഷ്കരി, പിസിഎൽഎ അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തില്‍ ദുബായ് അൽ ഹബാബ് ഏരിയയിലെ ഹെറിറ്റേജ് വില്ലേജിലായിരുന്നു പരിപാടി. എമിറാത്തി പൈതൃകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും രസകരമായ ശൈലിയിൽ തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എമിറാത്തികള്‍ക്ക് പ്രശസ്തി നേടിക്കൊടുത്ത ജനപ്രിയ ഭക്ഷണങ്ങളും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഒട്ടകത്തെ ഓടിക്കാനുള്ള അവസരവും ഇവര്‍ക്ക് നല്‍കി. ഇതുവഴി എമിറാത്തി ചരിത്രത്തിലും യുഎഇയിലെ ജനങ്ങള്‍ക്കും ഒട്ടകങ്ങള്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കി നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്.
പ്രശസ്‌തമായ എമിറാത്തി ഫാൽക്കൺറി സ്‌പോർട്‌സിനെ കുറിച്ച് തൊഴിലാളികള്‍ക്ക് അറിയാന്‍ അവസരം നല്‍കുന്ന ഒരു സെഷനും പരിപാടിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് ഒട്ടകങ്ങള്‍ക്കും ഫാല്‍ക്കണുകള്‍ക്കുമൊപ്പം ചിത്രങ്ങള്‍ പകര്‍ത്താനും കഴിഞ്ഞു. സ്വയം കവിതകൾ അവതരിപ്പിക്കാൻ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് പരിപാടി സമാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ