
റിയാദ്: ആഗോള തലത്തിൽ ചരക്കുനീക്കത്തിലുള്ള വെല്ലുവിളികൾ നേരിടാൻ കൂട്ടായ പരിശ്രമം വേണമെന്ന് ആഹ്വാനം ചെയ്ത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടി റിയാദിൽ സമാപിച്ചു. സൗദി കിരീടാവകാശി പ്രഖ്യാപിച്ച പുതിയ ലോജിസ്റ്റിക്സ് നയതന്ത്രം ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടു. ലോജിസ്റ്റിക്സ് മേഖലയിൽ സൗദിയിലുള്ള പുതിയ നിക്ഷേപ സാധ്യതകളും സംഗമത്തിൽ ചർച്ചയായി.
സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം ചരക്കു നീക്കത്തിൽ വന്ന തിരിച്ചടികൾ പോയ വർഷങ്ങളിലും നിലവിലും പ്രതിസന്ധി സൃൃഷ്ടിച്ചിരുന്നു. ഇത് മറികടക്കാനുള്ള വഴികളും വ്യവസായികൾ ഇതിനെ നേരിട്ടതുമായിരുന്നു ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം. ചൈനയിൽ നിന്നും അമേരിക്കയിലേക്ക് 2,000 ഡോളറുണ്ടായിരുന്ന ഷിപ്പിങ് നിരക്ക് നിലവിൽ 20,000 ഡോളറായെന്നാണ് കണക്ക്. പുതിയ യുദ്ധക്കെടുതികളും പ്രതിസന്ധി രൂക്ഷമാക്കി. കാലാവസ്ഥാ വ്യതിയാനവും തിരിച്ചടിയായി.
Read also: പ്രവാസി മലയാളി യുവാവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചരക്കുനീക്കത്തിലെ പ്രതിസന്ധികൾ വരും വർഷങ്ങളില്‍ പ്രതിസന്ധി ഗുരുതരമാക്കുമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. ഇതിനെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമം വേണം. സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചരക്കുനീക്ക നയതന്ത്രം ഈ രംഗത്ത് നേട്ടമാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. കൊവിഡ് കാലത്ത് വിമാനങ്ങൾ പോലും വിട്ടുതന്ന് ചരക്കെത്തിക്കാൻ സൗദി ഭരണകൂടം തയാറായി. ഇതുപോലുള്ള വഴികൾ ഭരണകൂടങ്ങൾ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ