
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് അനുവദക്കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.
Read also: പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു
'ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കില്ല'; സ്വദേശികള്‍ക്ക് ഉറപ്പ് നല്‍കി അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്ന് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ ജോലികളുടെ സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അധികൃതര്‍ ഇത്തരമൊരു ഉറപ്പ് സ്വദേശികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വദേശികള്‍ ലഭ്യമാവുന്ന ഒരു തസ്‍തികയിലും ഇനി പ്രവാസികളെ നിയമിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ കരാറുകളും ഒരു വര്‍ഷത്തേക്കാണ് തയ്യാറാക്കുന്നത്. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കാലാവധി നിജപ്പെടുത്താത്തതോ ആയ കരാറുകള്‍ ഇനി മുതല്‍ ഇല്ലെന്നും എല്ലാ സ്വദേശികള്‍ക്കും അധികൃതര്‍ ഉറപ്പു നല്‍കിയതായി പ്രാദേശിക അറബി ദിനപ്പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്‍തു. ഏത് സര്‍ക്കാര്‍ വകുപ്പിലായാലും സ്വദേശികള്‍ ലഭ്യമാണെങ്കില്‍ ആ തസ്‍തികകളിലെ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഇനി പുതുക്കുകയേ ഇല്ലെന്നും ഒരു വകുപ്പിനും ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Read also: ഫ്രൈഡേ മാര്‍ക്കറ്റില്‍ റെയ്ഡ്; കച്ചവടക്കാര്‍ ഉള്‍പ്പെടെ നൂറോളം പ്രവാസികള്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ