
ദോഹ: കൊവിഡ് മാനദണ്ഡങ്ങളും യാത്രാ ചട്ടങ്ങളും പാലിച്ച് ജിസിസി രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്താന്‍ തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജിസിസി പൗരന്മാര്‍, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ എന്നിവര്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് വേണം പരിശോധന നടത്താന്‍.
മൊബൈലില്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. കൂടാതെ ഖത്തരി സിം കാര്‍ഡും മൊബൈലില്‍ ഉണ്ടാകണം. ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് ഖത്തറിലേക്ക് വരുന്നതെങ്കില്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഖത്തറില്‍ അംഗീകരിച്ച് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കുക.
വിമാനത്താവളത്തിലോ അബൂസംറ അതിര്‍ത്തി വഴി വരുന്നവര്‍ അവിടെയോ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ വഴി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റീന്‍ ഇളവ് ലഭിക്കില്ല. ഇവര്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ഇതിനായി ഡിസ്‌കവര്‍ ഖത്തറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യണം. ഖത്തറിലത്തുമ്പോള്‍ ഇഹ്തിറാസ് ആപ്പിന്റെ സ്റ്റാറ്റസ് മഞ്ഞ നിറം ആയിരിക്കണം. വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam