
റിയാദ്: നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതും ഇസ്‌ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിലുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) ഇലക്ട്രോണിക് മീഡിയ ഒഫീഷ്യല്‍സ് കമ്മിറ്റി വിലയിരുത്തി. ഇതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പാനല്‍ അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ് ഫ്‌ലിക്‌സിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കമ്മിറ്റിയും സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജി.സി.എ.എം) നെറ്റ്ഫ്‌ലിക്‌സിനോട് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ഔദ്യാഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്ത പക്ഷം നെറ്റ്ഫ്‌ലിക്‌സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ നിലവിലുള്ള മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ കുട്ടികളെയും യുവതലമുറയേയും ധാര്‍മിക വഴിയില്‍നിന്ന് തെറ്റിക്കുന്നതാണ്.
ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ വക്താവ് പറഞ്ഞു.
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍; നടപടിയുമായി അധികൃതര്‍
കുവൈത്ത് സിറ്റി: ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കുവൈത്തില്‍ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
കടയ്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; സൗദിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ബറായ സലീമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകള്‍ അധികൃതര്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ മരുന്നുകള്‍ വിറ്റതിന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ