പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്; ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

By Web TeamFirst Published Sep 10, 2022, 3:38 PM IST
Highlights

വൃത്തിഹീനമായ സാഹചര്യത്തില്‍ നഗരസഭാ, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയാണ് താമസസ്ഥലത്ത് വിദേശികള്‍ റെസ്റ്റോറന്റും ബഖാലയും നടത്തിയിരുന്നത്.

റിയാദ്: ദമ്മാം നഗരസഭക്കു കീഴില്‍ ഈസ്റ്റ് ദമാം ബലദിയ പരിധിയില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസുമായും ഇത്ആം ചാരിറ്റബിള്‍ സൊസൈറ്റിയുമായും സഹകരിച്ച് നഗരസഭാധികൃതര്‍ റെയ്ഡ് നടത്തി. തൊഴിലാളികളുടെ താമസസ്ഥലത്ത് നിയമ വിരുദ്ധമായി റെസ്റ്റോറന്റും ബഖാലയും പ്രവര്‍ത്തിച്ചിരുന്നു.

വൃത്തിഹീനമായ സാഹചര്യത്തില്‍ നഗരസഭാ, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയാണ് താമസസ്ഥലത്ത് വിദേശികള്‍ റെസ്റ്റോറന്റും ബഖാലയും നടത്തിയിരുന്നത്. റെയ്ഡിനിടെ ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കളും ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. റെയ്ഡിനിടെ ഏതാനും തൊഴിലാളികള്‍ പിടിയിലായി. ശേഷിക്കുന്നവര്‍ ഓടിരക്ഷപ്പെട്ടു. താമസസ്ഥലം അടപ്പിച്ച അധികൃതര്‍ നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് ഗര്‍ഭിണികള്‍ മരിച്ചു

അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്രവാസി ജയിലില്‍

ദുബൈ: അടിവസ്‍ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്രവാസിക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 33 വയസുകാരനായ യുവാവിനെയാണ് ദുബൈ കോടതി മൂന്ന് മാസം തടവിന് വിധിച്ചത്. ഒപ്പം ജോലി ചെയ്‍തിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങളാണ് അയാളുടെ മുറിയില്‍ കയറി പ്രതി പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെയും മറ്റും ഈ വീഡിയോ ക്ലിപ്പ് പങ്കുവെയ്‍ക്കപ്പെട്ടുവെന്ന് ദുബൈ കോടതിയിലെ രേഖകള്‍ പറയുന്നു. ഇതോടെ തന്റെ അനുമതിയില്ലാതെയാണ് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അവ പ്രചരിപ്പിച്ചതെന്നും ആരോപിച്ച് യുവാവ് കേസ് ഫയല്‍ ചെയ്‍തു.

പരാതിക്കാരന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറായിരുന്നു പ്രതി. ഇയാളുടെ താമസ വിസയുടെ കാലാവധി അവസാനിച്ചിട്ടും കമ്പനി പുതുക്കി നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് മാനേജുമെന്റുമായി ചര്‍ച്ച നടത്താന്‍ ഇടനിലക്കാരനാവണമെന്ന് ആവശ്യപ്പെടാനായിരുന്നു പ്രതി, പരാതിക്കാരന്റെ മുറിയിലെത്തിയത്. എന്നാല്‍ ആ സമയം മുറിയില്‍ ഉറങ്ങുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഫേസ്‍ബുക്കില്‍ പങ്കുവെച്ചു.

കടയ്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; സൗദിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

അന്വേഷണത്തിനിടെ യുവാവിനെ ചോദ്യം ചെയ്‍തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു. തനിക്ക് കമ്പനിയില്‍ നിന്ന് ശമ്പളം കിട്ടിയില്ലെന്ന കാര്യം പറയാനാണ് പരാതിക്കാരന്റെ മുറിയില്‍ പോയതെന്നും ഇയാള്‍ പറഞ്ഞു. പ്രതിയുടെ കുറ്റസമ്മത മൊഴി കണക്കിലെടുത്ത് കോടതി ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

 

click me!