
സലാല: ഒമാൻ ഗുരു ധർമ്മ പ്രചരണ സഭ (GDPS)മാതൃ സഭയുടെ വാർഷിക ആഘോഷം സലാലയിലെ ധാരീസിൽ സംഘടിപ്പിച്ചു. ആഘോഷ വേളയിൽ നടന്ന പൊതു യോഗത്തിൽ വനിതാ വിഭാഗത്തിന്റെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
പ്രജൂണാ സുനിൽ പ്രസിഡന്റായും വൈസ് പ്രസിഡന്റായി ജീനാ മോഹനും, ലതാ വിജയൻ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി അശ്വതി സനേഷും ഖജാന്‍ജിയായി രേഖാ സുനിലും 2022- 23 വർഷത്തെ ഭാരവാഹികളായി ചുമതലയേറ്റു.
ഭരണ സഹായത്തിനായി ഒപ്പം പതിനാറ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കമ്മറ്റിയേയും തെരഞ്ഞെടുത്തു. ഗുരു ധർമ്മ പ്രചരണ സഭ ഒമാൻ വൈസ് പ്രസിഡന്റ് ഷിജോ പുഷ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടന്നത്.
ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്തയും അധ്യാപനവും ജനകീയമാക്കുന്നതിനൊപ്പം സാമൂഹികവും മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ സേവനങ്ങൾ നൽകുക എന്നതാണ് ഗുരു ധർമ്മ പ്രചരണ സഭ (GDPS) തങ്ങളുടെ പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ഷിജോ പുഷ്പൻ പറഞ്ഞു.
സാംസ്കാരികവും ദാർശനികവുമായ പൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറുക, ശ്രീനാരായണ ഗുരു ഭക്തരെ പരസ്പരം പരിചയപ്പെടുത്തുക, ശ്രീനാരായണ ഗുരുവിന്റെ പഠിപ്പിക്കലുകൾ പ്രചരിപ്പിക്കുക, വിദ്യാഭ്യാസത്തിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക, മറ്റ് സഹോദര സംഘടനകളുമായി ചേർന്ന് അവരുടെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്നും ഷിജോ പുഷ്പൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കുകയുണ്ടായി.
വാർഷിക ആഘോഷ പരിപാടിയിൽ GDPS ഒമാൻ കോർഡിനേറ്റർ സി വി സുദർശനൻ, രക്ഷാധികാരി കെ. സനാതനൻ സെക്രട്ടറി വിനോദ് തറയിൽ എസ് .എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ .കെ.രമേശ് സെക്രട്ടറി ആർ.മനോഹരൻ, വൈസ്പ്രസിഡന്റ് വിജയൻ എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുത്തു. വാർഷിക ആഘോഷത്തിൽ കുട്ടികളും വനിതാ സമാജ അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ