ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മൻ പ്രസിഡൻറ് നാളെ ഒമാനിൽ

Published : Nov 26, 2023, 05:56 PM IST
ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മൻ പ്രസിഡൻറ് നാളെ ഒമാനിൽ

Synopsis

വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സാധ്യതകളെപ്പറ്റി ചർച്ചകൾ നടത്തും.

മസ്കറ്റ്: ജർമ്മൻ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ തിങ്കളാഴ്ച ഒമാനിലെത്തും. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ മസ്കറ്റിൽ എത്തുന്നത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സാധ്യതകളെപ്പറ്റി ചർച്ചകൾ നടത്തും.

നിലവിലെ പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം നവംബര് 29 ന് അദ്ദേഹം ജർമനിക്ക് മടങ്ങും. 2017 ഫെബ്രുവരി 12ന് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ 2022 ഫെബ്രുവരി 13ന് വീണ്ടും ജർമ്മൻ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 

ജർമ്മൻ പ്രസിഡൻറിൻറെ കാലാവധി അഞ്ച് വർഷമാണ്. 2022 മാർച്ച് 19ന് ആരംഭിച്ച ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിന്റെ രണ്ടാമത്തെ അഞ്ച് വർഷത്തെ കാലാവധിയാണ് അദ്ദേഹം ഇപ്പോൾ തുടർന്ന് വരുന്നത്. 2022 ജൂലൈ 13ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ജർമ്മനി സന്ദർശിച്ചിരുന്നു. 

Read Also -  പ്രവാസി മലയാളികളേ, സന്തോഷവാർത്ത; ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് പുനരാരംഭിക്കുന്നു, കേരളത്തിലേക്കും സർവീസ്

201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

മസ്‌കറ്റ്:  201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ  201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ ഒമാന്‍ പൗരത്വം ലഭിക്കുന്നതിന് 300 റിയാല്‍ നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും 300  റിയാല്‍ അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകനെതിരെ നേരത്തെ യാതൊരു തരത്തിലുമുള്ള നിയമ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തെളിയിക്കണം. അപേക്ഷ  നല്‍കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 12 തരം രേഖകളും സമര്‍പ്പിക്കണം. ഒമാനി പൗരത്വം ലഭിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്കും ആറ് മാസത്തിനകം പൗരത്വം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് അറബിക് ഭാഷാ എഴുത്ത് പരീക്ഷയുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും എഴുതാം. ഇങ്ങനെ നാലു തവണ വരെ പരീക്ഷ എഴുതാനാകും. പൗരത്വം ലഭിക്കുന്ന വിദേശികള്‍ക്ക് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനാകില്ല. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും