51-ാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ ഈ തീയറ്ററുകളില്‍ 51 ശതമാനം ഇളവ്

Published : Nov 23, 2022, 04:48 PM IST
51-ാം ദേശീയ ദിനം പ്രമാണിച്ച് യുഎഇയിലെ ഈ തീയറ്ററുകളില്‍ 51 ശതമാനം ഇളവ്

Synopsis

ദുബൈ മാള്‍, ദുബൈ മറീന മാള്‍, ജെബല്‍ അലി റിക്രിയേഷന്‍ ക്ലബ്, റോവ് ഡൗണ്‍ഠൗണ്‍, ദ സ്‍പ്രിങ്സ് സൂഖ്, ദ പോയിന്റ് എന്നിവിടങ്ങളിലുള്ള  റീല്‍സ് സിനിമാസിന്റെ തീയറ്ററുകളില്‍ 51 ശതമാനം ഡിസ്‍കൗണ്ട് സിനിമാ പ്രേമികള്‍ക്ക് പ്രേമികള്‍ക്ക് ഈ മൂന്ന് ദിവസങ്ങളില്‍ ലഭ്യമാവും. 

ദുബൈ: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 51 ശതമാനം ഇളവ് പ്രഖ്യാപിച്ച് ദുബൈയിലെ റീല്‍ സിനിമാസ്. ബുധനാഴ്ചയാണ് തീയറ്റര്‍ ശൃംഖല ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദേശീയ ദിന ആഘോഷങ്ങള്‍ക്കായി രാജ്യത്തെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഈ ഡിസ്‍കൗണ്ട് ലഭിക്കും.

ദുബൈ മാള്‍, ദുബൈ മറീന മാള്‍, ജെബല്‍ അലി റിക്രിയേഷന്‍ ക്ലബ്, റോവ് ഡൗണ്‍ഠൗണ്‍, ദ സ്‍പ്രിങ്സ് സൂഖ്, ദ പോയിന്റ് എന്നിവിടങ്ങളിലുള്ള  റീല്‍സ് സിനിമാസിന്റെ തീയറ്ററുകളില്‍ 51 ശതമാനം ഡിസ്‍കൗണ്ട് സിനിമാ പ്രേമികള്‍ക്ക് പ്രേമികള്‍ക്ക് ഈ മൂന്ന് ദിവസങ്ങളില്‍ ലഭ്യമാവും. ഈ ദിവസങ്ങളില്‍ എത്ര തവണ വേണമെങ്കിലും സിനിമ കണ്ട് ഓഫര്‍ പ്രയോജനപ്പെടുത്താമെന്നും റീല്‍സ് സിനിമാസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
 


Read also:  പാസ്‌പോര്‍ട്ടില്‍ 'ഒറ്റപ്പേരു'ള്ളവരുടെ യുഎഇ പ്രവേശനം; വ്യക്തമാക്കി എയര്‍ ഇന്ത്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു