Asianet News MalayalamAsianet News Malayalam

പാസ്‌പോര്‍ട്ടില്‍ 'ഒറ്റപ്പേരു'ള്ളവരുടെ യുഎഇ പ്രവേശനം; വ്യക്തമാക്കി എയര്‍ ഇന്ത്യ

പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ല.

uae denied entry permission for passengers with  one name on passport
Author
First Published Nov 23, 2022, 12:55 PM IST

ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത്, ഉദാഹരണമായി പ്രവീണ്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇവര്‍ക്ക് യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം ആയി പ്രവീണും സര്‍ നെയിമായി കുമാറും ചേര്‍ത്തിട്ടുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കും. അതേപോലെ തന്നെ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും പ്രവീണ്‍ കുമാര്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഈ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതാണ്. 

uae denied entry permission for passengers with  one name on passport

Read More -  ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം

പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാവ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. 

Read More -  ജോലിക്കിടെ പരിക്കേറ്റ പ്രവാസിക്ക് 11 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകള്‍ തടയും.

Follow Us:
Download App:
  • android
  • ios