
ദുബായ്: 7500ലധികം കമ്പനികളിലെ ജീവനക്കാര്‍ക്ക് 24 മണിക്കൂറിനകം വിസ അനുദവിക്കാനുള്ള സംവിധാനം യുഎഇയില്‍ നിലവില്‍ വരുന്നു. ജബല്‍ അലി ഫ്രീ സോണ്‍ (JAFZA), ദുബായ് നാഷണല്‍ ഇന്റസ്ട്രീസ് പാര്‍ക്ക് (NIP) എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
7500ലധികം കമ്പനികളിലെ 1,50,000 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജബല്‍ അലി ഫ്രീ സോണിന്റെയും ദുബായ് നാഷണല്‍ ഇന്റസ്ട്രീസ് പാര്‍ക്കിന്റെയും പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. കമ്പനികള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിസ പോലുള്ള സാങ്കേതിക നടപടികളില്‍ കുരുങ്ങി പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുമാണ് പുതിയ നീക്കമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam