നന്നായി വാഹനം ഓടിച്ചാല്‍ 10 കാറുകളും പണവും സമ്മാനം

Published : Nov 09, 2019, 09:46 AM IST
നന്നായി വാഹനം ഓടിച്ചാല്‍ 10 കാറുകളും പണവും സമ്മാനം

Synopsis

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി. നന്നായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ ഉദ്യോഗസ്ഥര്‍ രഹസ്യമായി പിന്തുടരും.

റിയാദ്: ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി പാലിച്ച് നന്നായി വാഹനമോടിക്കുന്നവര്‍ക്ക് റോഡില്‍ വെച്ചുതന്നെ വന്‍ സമ്മാനങ്ങള്‍ ലഭിക്കും. സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പുതിയ പദ്ധതി. കാറുകളും പണവുമൊക്കെ സമ്മാനം നല്‍കി മാന്യന്‍മാരായ ഡ്രൈവര്‍മാരെ ഞെട്ടിക്കാനാണ് അധികൃതരുടെ തീരുമാനം.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി. നന്നായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ ഉദ്യോഗസ്ഥര്‍ രഹസ്യമായി പിന്തുടരും. നിയമലംഘകരെ പിടികൂടുന്നതുപോലെ തന്നെയായിരിക്കും നല്ല ഡ്രൈവര്‍മാര്‍ക്ക് സമ്മാനവും നല്‍കുന്നതെന്ന് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി അറിയിച്ചു. നല്ല ഡ്രൈവര്‍മാര്‍ക്ക് അപ്പോള്‍ തന്നെ 500 റിയാല്‍ സമ്മാനം നല്‍കും. ഇതിനുപുറമെ നറുക്കടുക്കപ്പെടുന്ന 10 പേര്‍ക്ക് കാറുകളും സമ്മാനം ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു, കൗമാരക്കാരനായ ഏക മകൻ ജീവനൊടുക്കിയ നിലയിൽ
24 മണിക്കൂറും തടസമില്ലാത്ത സേവനം; കുവൈറ്റിൽ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കി മന്ത്രാലയം