കുതിച്ചുയർന്ന് സ്വർണവില, ദുബൈയിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി

Published : Apr 17, 2025, 03:14 PM IST
കുതിച്ചുയർന്ന് സ്വർണവില, ദുബൈയിൽ നിരക്ക് സർവകാല റെക്കോർഡിലെത്തി

Synopsis

ദുബൈയിൽ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് എത്തി നില്‍ക്കുന്നത്. 

ദുബൈ: ദുബൈയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. സ്വര്‍ണവില ഗ്രാമിന് 400 ദിര്‍ഹത്തിന് മുകളിലെത്തി. 

ദുബൈയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 402.75 ദിര്‍ഹമാണ് വില. 22 കാരറ്റ് ഗ്രാമിന് 372.75 ദിര്‍ഹം, 21 കാരറ്റ് സ്വര്‍ണത്തിന് 357.5 ദിര്‍ഹം, 18 കാരറ്റിന് 306.5 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍. അതേസമയം കേരളത്തിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ്.

ഇന്ന് (വ്യാഴാഴ്ച) കേരളത്തില്‍ സ്വർണവില സർവകാല റെക്കോർഡിലെത്തി. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.  840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000  കടന്നു. ഇന്ന് വിപണിയിൽ ഒരു പവന് സ്വർണത്തിന്റെ വില 71360  രൂപയാണ്. രണ്ട് ദിവസംകൊണ്ട് 1600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല.

Read Also -  അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ 23കാരി, പ്രതിശുത വരൻ കണ്ടെത്തിയ 'ക്യാരിയർ', പെട്ടിക്കുള്ളിൽ ലഹരിമരുന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം