
മനാമ: ഇന്ത്യയും(India) ബഹ്‌റൈനും(Bahrain) തമ്മിലുള്ള നയതന്ത്രബന്ധം(diplomatic relation) ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവയുമായി സഹകരിച്ച് ബഹ്‌റൈന്‍ സാംസ്‌കാരിക, പുരാവസ്തു അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ബാബുല്‍ ബഹ്‌റൈനില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് ദീപാലങ്കാരം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. അതേസമയം ഇന്ത്യയിലെ കുത്ബ് മിനാര്‍ ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ബാബുല്‍ ബഹ്‌റൈനിലെ ലിറ്റില്‍ ഇന്ത്യ സ്‌ക്വയറാണ് ആഘോഷങ്ങളുടെ മുഖ്യവേദിയായത്. അതോറിറ്റി പ്രസിഡന്റ് ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ, ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി തൗഫീഖ് അഹ്മദ് അല്‍ മന്‍സൂര്‍ എന്നിവര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. രണ്ട് രാജ്യങ്ങളുടെയും പരമ്പരാഗത രുചികളും കരകൗശല വസ്തുക്കളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam