
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പഠിപ്പിക്കുന്നതിനിടെ ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ അധ്യാപിക(teacher) മരിച്ചു. തലസ്ഥാന നഗരമായ റിയാദിലെ(Riyadh) ഒരു സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലാണ് അധ്യാപികയായ ശൈഖ അതീഖ് കുഴഞ്ഞുവീണത്.
റിയാദിലെ അല്‍ സിവൈദിയില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് മരണപ്പെട്ട അധ്യാപികയുടെ പിതാവ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അധ്യാപിക ക്ലാസ്മുറിയില്‍ കുഴഞ്ഞു വീണതോടെ സ്‌കൂള്‍ മേധാവി മറ്റ് അധ്യാപകരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചതായി പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അധ്യാപികയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം. ഓഗസ്റ്റ് അവസാനത്തോടെയാണ് സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന ക്ലാസ്മുറി പഠനവും പുനരാരംഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam