
കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ മികച്ചതും വസന്തകാലത്തിന് സമാനവുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. രാത്രിയിൽ തണുത്ത കാലാവസ്ഥ തുടരുന്നതോടെയാണ് മാസം ആരംഭിക്കുന്നത്. പകൽ സമയത്ത് ക്രമേണ കാലാവസ്ഥ മിതമാകും.
ആദ്യ ആഴ്ചയിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുകയും ഒറ്റപ്പെട്ട മഴയ്ക്കും മൂടൽമഞ്ഞിനും ഉയർന്ന ഈർപ്പത്തിനും സാധ്യതയുണ്ട്. അടുത്ത വാരാന്ത്യത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. പകൽ സമയത്ത് രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിൽ താപനില ക്രമേണ ഉയരാൻ തുടങ്ങും. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുകയും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുമുണ്ടാകും. റമദാൻ 21-ന് രാത്രിയും പകലും തുല്യമാകും. ഈ റമദാനിലെ കാലാവസ്ഥ വളരെ സ്വീകാര്യമായിരിക്കും. ഗൾഫ് രാജ്യങ്ങളിലെയും ഇറാഖിലെയും മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ മികച്ചതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also - ശീതതരംഗം, കുവൈത്തിൽ 60 വർഷത്തിനിടയിൽ ആദ്യമായി താപനിലയിൽ വൻ കുറവ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ