പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം, ഫോണ്‍ കൈക്കലാക്കി; കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

By Web TeamFirst Published Nov 22, 2022, 7:58 AM IST
Highlights

മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്.

ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന സ്ഥലത്ത് കൊണ്ടു പോയി മുഖത്ത് ഇടിച്ചെന്നും വസ്ത്രങ്ങള്‍ അഴിച്ച് അധിക്ഷേപിക്കുകയും മര്‍ദ്ദിച്ച ശേഷം ഇയാളുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് പരാതി. എന്നാല്‍ ഉദ്യോഗസ്ഥന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. വിദ്വേഷജനകമായ ആരോപണങ്ങളാണ് ഇതെന്നും സംഭവത്തെ കുറിച്ച് യുക്തിരഹിതമായ കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

Read More - കുവൈത്തിലെ മുന്‍ എംപിയുടെ മരണം; ശസ്‍ത്രക്രിയയില്‍ പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ 4.13 കോടി നഷ്ടപരിഹാരം നല്‍കണം

കുവൈത്തിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; ഒരു മരണം

കുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. ഹവല്ലിയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ പതിനൊന്നാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. അപ്പാര്‍ട്ട്മെന്റില്‍ പുക നിറഞ്ഞത് കാരണം ശ്വാസം തടസം നേരിട്ടാണ് കുവൈത്ത് സ്വദേശി മരിച്ചതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. കുവൈത്ത് അഗ്നിശമന സേന ജനറല്‍ ഡയറക്ടറേറ്റിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സാല്‍മിയയില്‍ നിന്നും ഹവല്ലിയില്‍ നിന്നും രണ്ട് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി.

Read More -  ഇന്‍റര്‍നെറ്റ് വഴിയുള്ള വിവാഹം; നിയമസാധുത അംഗീകരിച്ച് ഫത്വ അതോറിറ്റി

കെട്ടിടത്തില്‍ തീപിടുത്തമുണ്ടായ ഏഴാം നിലയില്‍ പൂര്‍ണമായും പുക നിറഞ്ഞ സ്ഥിതിയിലായിരുന്നു. മുന്‍കരുതലെന്ന നിലയില്‍ കെട്ടിടത്തിലെ എല്ലാവരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ മറ്റൊരു കുവൈത്ത് സ്വദേശിയുടെ നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ മാനേജ്‍മെന്റ് ടീം അന്വേഷണം തുടങ്ങി.

 

click me!